പാലക്കാട് : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനെന്ന് എ.കെ ബാലന്. നികുതി അടച്ചുവെന്ന രേഖ പുറത്തുവന്നതോടെ അത് മാസപ്പടിയല്ലെന്ന് തെളിഞ്ഞു. നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ള ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഴല്നാടന് വീണിടം വിദ്യയാക്കുകയാണ്. വീണാ വിജയന് മതിയായ സര്‍വീസ് കൊടുത്തിട്ടില്ലെന്നും ഇത് മാസപ്പടിയാണെന്നും ജിഎസ്ടി കൊടുത്തിട്ടില്ലെന്നുമായിരുന്നു ആരോപണം. ഈ രണ്ട് ആരോപണങ്ങള്‍ക്കും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തില്‍ മറുപടിയും നല്കി. ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞതോടെ, കൊടുത്തില്ലെന്ന കുഴല്‍നാടന്റെ ആരോപണം പൊളിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


