മലപ്പുറo: കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട പി.അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയേയും അണികളേയും വഞ്ചിച്ച യൂദാസാണ് എംഎല്‍എയെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ആക്ഷേപം. കേരളബാങ്ക് ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.