തിരവനന്തപുരം: രാഹുൽ മാങ്കൂറ്റത്തിലിനെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. മൂന്നാമത്തെ കേസിലാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്.
രാഹുലിന് എതിരായ കേസുകളിൽ ആദ്യത്തെ കുറ്റപത്രമാണിത്. ബലാത്സംഗം, ശാരീരിക, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങൾ രാഹുലിനെതിരെ ചുമത്തിയത്.
കേസെടുത്ത് നാലുമാസം പിന്നിടുമ്പോഴാണ് തിരുവല്ല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രാഹുലിനെതിരെ യുവതിയെ ഗർഭഛിദ്രന് പ്രേരിപ്പിച്ചെന്ന കുറ്റവും ചുമത്തി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്ന് എസ്ഐടി. രാസ പരിശോധന ഫലം ലഭിക്കാനുണ്ട്. പരിശോധന ഫലം ലഭിച്ചശേഷം അധിക കുറ്റപത്രം നൽകുമെന്നും എസ്ഐടി.ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോപണത്തിന്റെ നിയമസാധുതയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. വിവാഹബന്ധം നിലനിൽക്കെ പ്രതിയുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് കോടതി ഉത്തരവിൽ ചോദിച്ചു. വിവാഹവാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന വാദം വിചാരണവേളയിൽ വിശദമായി പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.


