വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചു. വൈക്കം നഗരസഭയിലെ വാര്‍ഡ് 21 കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ ഉള്‍പ്പെട്ട വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചത്. വൈക്കത്തു കൂടി കടന്നു പോകുന്നതും വൈക്കം ഡിപ്പോയിലേക്ക് വരുന്നതുമായ ബസുകള്‍ വൈക്കം ദളവാകുളം നഗരസഭ സ്സ്റ്റാന്‍ഡില്‍ എത്തി സര്‍വ്വീസ് നടത്താവുന്നതാണ്.