ഓയൂര്‍: അസഭ്യം പറഞ്ഞതിന് പാെലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരത്തില്‍ അയല്‍വാസിയെ അക്രമിച്ചതിന് യുവാവ് അറസ്റ്റില്‍. വെളിനല്ലൂര്‍ കട്ടേനില്‍ റാേഡില്‍ ഇരപ്പ്പാറ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22) ആണ് അറസ്റ്റിലായത്.
അയല്‍വാസികളായ സജീവ് (40), ഭാര്യ ജാസ്മിന് (33), അമ്മ സുലൈഖ എന്നിവരെ ആക്രമിക്കുകയും മാേശമായ രീതിയില്‍ അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. അല്‍ത്താഫിന്റെ ശല്യം മൂലം പരാതി കാെടുത്തതിനുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൂയപ്പള്ളി സി .ഐ രാജേഷ്കുമാര്‍ പറഞ്ഞു.


