മൂവാറ്റുപുഴ: ജോയ്സ് ജോര്‍ജിന്റെ മാതാപിതാക്കള്‍ ഇടുക്കിയിലെ വാഴത്തോപ്പിലേക്കെത്തുന്നത് മൂവാറ്റുപുഴ ആയവനയില്‍ നിന്നാണ്. 1968 ലാണ് കുടിയേറ്റ പ്രദേശമായ വാഴത്തോപ്പിലേക്ക് പാലിയത്ത് ജോര്‍ജും ഭാര്യ മേരിയും എത്തുന്നത്. ആയവനയിലായിരുന്നു പാലിയത്ത് കുടുംബം താമസിച്ചു പോന്നത്.
പിതൃസഹോദരങ്ങളുടേയും കുടുംബാംഗങ്ങളുടേയും നിരവധി വീടുകള്‍ ആയവനയില്‍ ഉണ്ട്. ആയവന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ജോയ്സ് ജോര്‍ജിന്റെ നാടുമായുള്ള ഇഴപിരിയാത്ത ബന്ധം നന്നായറിയാം. ഹൈറേഞ്ചിലേക്ക് കുടിയേറിയെങ്കിലും ബാല്യകാല ജീവിതം മിക്കവാറും തറവാട്ടു വീട്ടിലായിരുന്നു. അവധിക്കാലങ്ങളില്‍ മൂവാറ്റുപുഴയിലേക്ക് എത്തും. കുടിയേറ്റകാലത്തെ ജീവിത പ്രാരാബ്ദവും ബുദ്ധിമുട്ടുകളും നാട്ടിലെത്തുന്നതോടെ മറക്കും. പഠനവും വിനോദവുമായി അവധിനാളുകള് ആയവനയില്‍ ചെലവഴിച്ചതെല്ലാം ഓര്‍ത്തെടുത്താണ് സ്ഥാനാര്‍ത്ഥി ജനങ്ങളുമായി സംവദിച്ചത്.
ആയവനയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും ആത്മവിശ്വാസവും ആവേശവും ലഭിച്ചതായി സ്ഥാനാര്‍ത്ഥി പറഞ്ഞു. പൊതുപര്യടനത്തിന്റെ നാലാംദിനം ആയവന പഞ്ചായതതിലെ പുന്നമറ്റത്തുനിന്നാണ് ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയത്. പ്ലാസ്റ്റിക് മാലകളും റിബണ്‍ മാലകളും ഇനി ഓര്‍മ്മകള്‍ മാത്രം. സ്വയം പ്രേരിതമായാണ് നാട്ടുകാര്‍ വ്യത്യസ്തമായ സ്വീകരണ ശൈലി സ്വീകരിച്ചത്. ചൂടിനെ പ്രതിരോധിക്കുന്നതിനും വിഷുവിന്റെ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഉപകരിക്കുന്നതാണ് പുത്തന്‍ സ്വീകരണ ശൈലി. ഹരിത പ്രൊട്ടോക്കോള്‍ കൃത്യതയോടെ നടപ്പിലാക്കിയാണ് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ മൊരുക്കിയത്. കണിക്കൊന്നപ്പൂക്കളുമായിട്ടാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരണ കേന്ദ്രങ്ങളില്‍ വരവേറ്റത്. ഒപ്പം ചൂടിനെ പ്രതിരോധിക്കാന്‍ തരാതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളുടെ ശേഖരവും സ്ഥാനാര്‍ത്ഥിയ്ക്ക് കൈമാറി. കൊന്നപ്പൂക്കളുടെ സൗരഭ്യം വിരിയുന്ന സ്വീകരണ കേന്ദ്രങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ ഒപ്പമുള്ളവര്‍ക്ക് കൈമാറിയാണ് ജോയ്സ് ജോര്‍ജിന്റെ പര്യടനം മുന്നോട്ടു നീങ്ങുന്നത്.
എല്‍ഡിഎഫ് നേതാക്കളായ എല്‍ദോ എബ്രാഹം എംഎല്‍എ, ഗോപി കോട്ടമുറിക്കല്‍, കെ.കെ. ശിവരാമന്, മുന്‍എം.എല്‍.എ ബാബുപോള്‍, ജോസ് വള്ളമറ്റം, അഡ്വ. ഷൈസന്‍.പി.മാങ്ങഴ,, പി.ആര്. മുരളീധരന്, പി.എം. ഇസ്മയില്‍, എന്‍. അരുണ്‍, എം.ആര്. പ്രഭാകരന്, ഷാജി മുഹമ്മദ്, പി.കെ.ബാബുരാജ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.