മൂവാറ്റുപുഴ: സിപിഐ എം ആദ്യകാല പ്രവര്‍ത്തകനും മൂവാറ്റുപുഴ നഗരസഭ മുന്‍ കൗണ്‍സിലറുമായ പി കെ കേശവന് മാസ്റ്ററുടെ 21-ാമത് ചരമവാര്‍ഷിക ദിനംആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറി സി എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു.
രണ്ടാര്‍, രണ്ടാര്‍ ഈസ്റ്റ്, മണിയംകുളം, ചാലിക്കടവ് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തില്‍ രണ്ടാര്കരയിലായിരുന്നു അനുസ്മരണം. വീട്ടുവളപ്പിലെ സ്മാരകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളുംചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര് മുരളീധരന്, ജില്ലാ കമ്മിറ്റിയംഗം
പി എം ഇസ്മായില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ്, റ്റി എന്‍ മോഹനന്, എം എ സഹീര്‍ ലോക്കല്‍ സെക്രട്ടറി പി എം ഇബ്രാഹിം, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം യു ബിനുമോന്, സി എം സീതി ,കേശവന് മാസ്റ്ററുടെ മകനും ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവുമായ കെ മോഹനന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


