മുവാറ്റുപുഴ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കു് അര്‍ഹമായ വിഹിതം നല്‍കുക ,കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുക ,പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന നയം അവസാനിപ്പിക്കുക ,തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ.) നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി മുവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മറ്റിയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം ഏല്‍ദോ ഏബ്രാഹം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മാര്‍ക്കറ്റ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ആവോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവോലി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു.പായിപ്ര ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കളത്തൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ആയവന ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഴക്കുളം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോത്താനിക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്റ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. മാറാടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാറാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പോള്‍ പൂമറ്റം ഉദ്ഘാടനം ചെയ്തു. മുളവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളവൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ് ഉദ്ഘാടനം ചെയ്തു. വാളകം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നയ്ക്കാല്‍, കടാതി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറി ടി.എം. ഉദ്ഘാടനം ചെയ്തു. ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരക്കുഴ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം ലോക്കല്‍ സെക്രട്ടറി കെ.ജി.സത്യന് ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലൂര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു.


