പെരുമ്പാവൂര്‍ : നല്ല റോഡുകള്‍ നമ്മുക്ക് നല്ല ആരോഗ്യം തരും. നമ്മുടെ ദിനങ്ങള്‍ നല്ലതാക്കുകയും ചെയ്യും. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിരവധി റോഡുകള്‍ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത് നവീകരിച്ചു കഴിഞ്ഞു. നവീകരിച്ച റോഡുകളില്‍ സുരക്ഷിത യാത്ര എന്ന സന്ദേശവുമായി എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ യുടെ നേതൃത്വത്തില്‍ ‘ ഫിയര്‍ലെസ് റോഡ് ‘ പദ്ധതിക്ക് തുടക്കമിടുകയാണ്.
ഉന്നത നിലവാരത്തില്‍ പുതുക്കി നിര്‍മ്മിച്ച പുല്ലുവഴി കല്ലില്‍ റോഡില്‍ രായമംഗലം, അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചും വാക്കത്തോണ്‍ സംഘടിപ്പിക്കുകയാണ്. ഈ വരുന്ന ഇരുപതാം തിയതി വൈകിട്ട് 4 മണിക്ക് അശമന്നൂര്‍ പഞ്ചായത്തിലെ വണ്ടമറ്റത്ത് നിന്ന് ആരംഭിച്ചു രായമംഗലം പഞ്ചായത്തിലെ നെല്ലിമോളത്ത് വാക്കത്തോണ്‍ സമാപിക്കും. എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.