പെരുമ്പാവൂര്‍ : പതിനൊന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണൂര്‍ – പോഞ്ഞാശ്ശേരി റോഡിന്റ വെങ്ങോല മുതല്‍ വാരിക്കാട് വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം. ബിഎം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഈ ഭാഗത്തെ റോഡ് നിര്‍മ്മിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു . ഈ രണ്ടര കിലോമീറ്റര്‍ ദൂരം ആധുനികതരത്തില് പണികഴിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു .റോഡിന്റെ ഉദ്ഘാടന വേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് എം എല്‍ എ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് എംഎല്‍എ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് വീണ്ടും ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് ഈ പ്രദേശത്ത് ഉന്നത നിലവാരത്തില്‍ റോഡ് പൂര്‍ത്തീകരിക്കുന്നതിന് രണ്ടു കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു . KRFB കെ. ആര്. എഫ്. ബിയുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം തന്നെ പണി ആരംഭിച്ചു പൂര്‍ത്തീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അറിയിച്ചു .