മൂവാറ്റുപുഴ :മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് നിർവഹിച്ചു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ . പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന സ്നേഹതാളം പദ്ധതിയുടെ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പി.എസ്.സി കോച്ചിംഗ് പദ്ധതിയായ മാർഗ്ഗദീപം പദ്ധതിയിൽ പഠനം പൂർത്തീകരിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരേയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സേഫ് ഭവന പുനരുദ്ധാരണ പദ്ധതി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവുംഗുണഭോക്തൃ സംഗമവും നടത്തി.
രാവിലെ 11ന് വാഴപ്പിള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന സമ്മേളന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ബ്ലോക്ക് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസി ജോളി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി ജോർജ് , ബെസ്റ്റിൻ ചേറ്റൂർ ,ആവോലി പഞ്ചായത്ത് പ്രസിഡണ്ട് ഷെൽമി ജോൺസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോൺ ,രമ രാമകൃഷ്ണൻ ,സെക്രട്ടറി എം ജി രതി പട്ടികജാതി വികസന ഓഫീസർ റസീന റ്റി.എ തുടങ്ങിയവർ സംസാരിച്ചു.


