കോമംഗലം മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരെഞ്ഞടുപ്പ് പ്രചരണ പര്യടന നത്തിന് തുടക്കം കുറിച്ചു. സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന ഉടൻ തന്നെ കോതമംഗലം ടൗണിലാണ് പര്യടനം ആരംഭിച്ചത്. ടൗണിലെ വ്യാപാര കേന്ദ്രങ്ങളിലും, സർക്കാർ ഓഫീസുകളിലും, ആശുപത്രികളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. ആവേശകരമായ പ്രതികരണമാണ് പര്യടനത്തിലുടനീളം ലഭിച്ചത്.
എൽ.ഡി.എഫ് നേതാക്കളായ ആർ.അനിൽകുമാർ, ഷാജി മുഹമ്മദ്, എസ്. സതീഷ്, എ.ആർ.വിനയൻ, എം.കെ.രാമചന്ദ്രൻ ,രാജേഷ്, മനോജ് ഗോപി ,എൻ.സി.ചെറിയാൻ, ,ബാബു പോൾ, ഷാജി പീച്ചക്കര, ടി.പി.തമ്പാൻ, ബേബി പൗലോസ്, പി പി മൈതീൻഷാ, കെ.പി മോഹനൻ, കുര്യൻ ജോസഫ്, റോബിൻ സേവ്യർ, ഇ കെ സേവ്യർ, പോൾ മുണ്ടക്കൽ, ജോജൻ പീറ്റർ, എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, റഷീദ സലിം ,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ദു ഗണേശൻ, കെ.എ.നൗഷാദ്, കെ.വി.തോമസ് മറ്റ് എൽഡിഎഫ് കൗൺസിലർമാർ, എൽ ഡി എഫ് പ്രവർത്തകർ, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.


