മൂവാറ്റുപുഴ: കോ-ഓപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ വാർഷികാഘോഷം നടത്തി.കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻ്റ് അഡ്വ. പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് എഡ്യൂക്കേേഷണൽ സൊസൈറ്റി വൈസ് പ്രസിഡൻ്റ് കെ എം സീതി അധ്യക്ഷനായി. സ്കൂൾ മാനേജർ അഡ്വ. എം എസ് അജിത്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ സുകുമാരൻ, പി ജി ബിജു, കെ വൈ മനോജ്, സുജാത സതീശൻ, മിനി ബൈജു, പ്രിൻസിപ്പൽ ഷീന ബോസ്, പിടിഎ പ്രസിഡൻ്റ് ഇ എം ഹയറുന്നീസ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.

