തൃക്കാക്കര പിടിക്കാന്‍ കെ.എസ്. അരുണ്‍കുമാര്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായത്.
ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്. എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അരുണിന് ഇത് കന്നിയങ്കം.
യുഡിഎഫ് ഉമാ തോമസിനെ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി എഎന്‍ രാധാകൃഷ്ണന്, മുന്‍എംഎല്‍എ പിസി ജോര്‍ജ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. ട്വന്റി 20 ആംആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിയും ഇക്കുറി മത്സരരംഗത്തുണ്ടാകും.