മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ്റും, പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ആയിരുന്ന അഡ്വക്കേറ്റ് കെ. ഗോപിനാഥന്റെ പതിമൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അനുസ്മരണം നടത്തി. മൂവാറ്റുപുഴ ബാര്‍ അസോസിയേഷനും , അഡ്വക്കേറ്റ് കെ . ഗോപിനാഥന് ഫൗണ്ടേഷനും, സംയുക്തമായി നടത്തിയ അനുസ്മരണയോഗം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ്. കെ. ഗോപിനാഥന് ഫൗണ്ടേഷന് ചെയര്മാന് അഡ്വക്കേറ്റ് ജോസ് വര്‍ഗീസ് അധ്യക്ഷo വഹിച്ചു. കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വക്കേറ്റ് കെ .എന്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി . വിജിലന്‍സ് കോടതി ജഡ്ജ് എന്‍. വി. രാജു, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ എബ്രഹാം ജോസഫ് , അഡ്വ എന്‍ . രമേശ്, അഡ്വ സാബു ജോണ്‍, സെക്രട്ടറി അഡ്വക്കേറ്റ് എല്‍ദോസ് വര്‍ഗീസ് , അഡ്വക്കേറ്റ് ജോബി ജോസ് , ശ്രീ . കെ .ജി . അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.