എറണാകുളം ജനറല്‍ ആശുപത്രിയിലെ കക്കൂസുകളിലും ഡ്രെയിനേജുകളിലും ഉണ്ടാകുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുവാന്‍ പ്രവര്‍ത്തി പരിചയമുള്ള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പുനഃ ടെണ്ടറുകള്‍ ക്ഷണിച്ചു. 2020 ഓഗസ്റ്റ് ഒന്നു മുതല്‍ 2021 ജൂലൈ 31 വരെയുള്ള കാലയളവിലേക്കാണ് ടെന്‍ഡര്‍ നല്‍കുന്നത്. 24 മണിക്കൂറും കോണ്‍ട്രാക്ട് എടുക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ സേവനം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതി നായി ഒരു പ്രതിനിധിയെങ്കിലും 24 മണിക്കൂറും ആശുപത്രിയില്‍ ഉണ്ടായിരിക്കണം. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബ്ലോക്കുകള്‍ നീക്കം ചെയ്യണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍ ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ന് വൈകുന്നേരം 5 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.