മൂവാറ്റുപുഴ: കേരള ടെക്സ്റ്റൈല്‍സ് & ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് (KTGA) മൂവാറ്റുപുഴ മേഖല മെമ്പര്‍ഷിപ് വിതരണം നടത്തി. മേഖല പ്രസിഡന്റ് അബ്ദുല്‍ ജലാല്‍ സീമാസിന് മെബര്‍ഷിപ്പ് നല്‍കികൊണ്ട് ജില്ല വൈസ് പ്രസിഡന്റ് നിതിന്‍ വേണു ഉത്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ഡോമിനിക് സ്കറിയ, ഓര്‍ഗനൈസിങ് സെക്രട്ടറി മനു ബ്ലായില്‍, വൈസ് പ്രസിഡന്റുമാരായ തോമസുകുട്ടി എം.പി, അജു മാറാട്ടില്‍ മലബാര്‍ സില്‍ക്സ്, നിസ്സാം കാസിം, അല്ജു ശശിധരന്, ജോയിന്റ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്, ബിന്‍സി സുനില്‍, പൗര്‍ണമി അനില്‍, ശ്രീദേവി പ്രസാദ്, ട്രഷറാര്‍ മൂസ തോട്ടത്തിക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു.


