ജില്ലാ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീനും മര്‍ദനമേറ്റു.
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. സൂപ്രണ്ടിനെ കാണാന്‍ എത്തിയവരെ പാസില്ലാതെ ആശുപത്രിയില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സെക്യൂരിറ്റി ജീവനക്കാരായ ദിനേഷ്, രവീന്ദ്ര പണിക്കര്‍, ശ്രീലേഷ് എന്നിവരെയാണ് 5 അംഗ സംഘം മര്‍ദ്ദിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


