മൂവാറ്റുപുഴ: എംസിഎസ് ആശുപത്രിയുടെ ജനകീയ ഓഹരി വിതരണത്തിന് തുടക്കം. ഡീന്‍ കുര്യാക്കോസ് എംപി ഓഹരി വിതരണം ഉദ്ഘാടനം ചെയ്തു. ചികിത്സ ചിലവ് ഏറിയ കാലഘട്ടത്തില്ആതുര സേവന രംഗത്ത് സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ പ്രശംസനീയമാണന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
ആശുപത്രി ചെയര്മാന് പിഎം ഇസ്മയില്‍ അധ്യക്ഷനായി. സെക്രട്ടറി എം എ. സഹീര്‍ സ്വാഗതം പറഞ്ഞു. സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗം എബ്രഹാം തൃക്കളത്തൂര്‍, മൂവാറ്റുപുഴ നഗരസഭസ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പിഎം അബ്ദുള്‍ സലാം, നിസ അഷറഫ്, ആശുപത്രി ഭരണ സമിതി അംഗങ്ങളായ സുര്‍ജിത് എസ്തോസ്, അഡ്വ: ടി എസ് റഷീദ്, വി യു സിദ്ദിഖ്, സുജാത സതീശന്, രാജി ദിലീപ്, പായിപ്ര പഞ്ചായത്ത് മെമ്പര്‍ ഇ എം ഷാജി, മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ബിജു തോട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

