മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണം കൊഴുക്കുന്നു. വന്‍ ജനപങ്കാളിത്തത്തിന്റെ അകമ്പടിയില്‍ ഇന്ന് ആവോലി, ആയവന പഞ്ചായത്തുകളിലായിരുന്നു മാത്യുവിന്റെ പ്രചരണം. മാത്യുവിന്റെ വാഹന പ്രചരണത്തിന് യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ആവോലി പഞ്ചായത്തിന്റെ ഹൃദയം കവര്‍ന്നു കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മൂന്നേറിയത്. വഴിയരികില്‍ നിരവധി പേര് സ്ഥാനാര്‍ത്ഥിയെ കാത്തു നിന്നു. എല്ലാവരുടെയും അടുത്ത് ചെന്ന് കുശലാന്വേഷണം നടത്തിയ മാത്യു വോട്ട് അഭ്യര്‍ഥിച്ചു.
ഇവിടുത്തെ പ്രചരണ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് കെ എം പരീത്, പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, യു ഡി എഫ് നേതാക്കളായ ജോര്‍ജ് തെക്കും പുറം, മുഹമ്മദ് കാഞ്ഞിരക്കാട്ട്, മുഹമ്മദ് റഫീക്ക്, അഷറഫ് കക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
ഉച്ചകഴിഞ്ഞ് ആയവന പഞ്ചായത്തിലായിരുന്നു പര്യടനം. പര്യടനം യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ജോയി മാളിയേക്കല്‍, ജോസ് പരുമ്പള്ളികുന്നേല്, മൂവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്മാന് സിനി ബിജു, പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജിഷ്,
യുഡിഎഫ് നേതാക്കളായ ജോണ്‍ തെരുവത്ത്, കെ.എം ഹസൈനാര്‍, സുഭാഷ് കടക്കോട്, ജീമോന്‍ പോള്‍, വിന്‍സന്റ് ജോസഫ്, മുഹമ്മദ് എലഞ്ഞായില്, ജയിംസ് ജോഷി, ജോയ് സ് മേരി ആന്റണി, മേരി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.


