സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ല എന്ന പരാതി വ്യാപകമായതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലെയും ഫോണുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനും പൊതുജനങ്ങള്‍ക്ക് ഫോണ്‍ വഴി വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഫോണ്‍ enquiry സംവിധാനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബഹു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
മുവാറ്റുപുഴ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ഫോണ്‍ enquiry സംവിധാനം വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു ഉത്ഘാടനം ചെയ്തു. AEO ഇന്‍ ചാര്‍ജ് ഉല്ലാസ് ഡി അധ്യക്ഷത വഹിച്ചു. HM ഫോറം സെക്രട്ടറി KM മുഹമ്മദ്, മഞ്ജു രാജന് എന്നിവര്‍ സംസാരിച്ചു. സിന്ധു പിവി സ്വാഗതവും അനില്‍ എഐ നന്ദിയും പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി 0485 2836354 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

