മൂവാറ്റുപുഴ: കോരിച്ചൊരിഞ്ഞ മഴയിലും ആവേശത്തിരയളക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി മൂവാറ്റുപുഴയിലെത്തി. മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്കി. മൂവാറ്റുപുഴയുടെ വികസനം കാണുന്ന മാത്യു കുഴല്നാടന് ഈ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പെരുമറ്റത്ത് നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടനും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും അനുഗമിച്ചു. റോഡ് ഷോ വാഴക്കുളത്ത് സമാപിച്ചു. രാത്രി വൈകിയും നൂറുകണക്കിനാളുകളാണ് റോഡ് ഷോയ്ക്കൊപ്പം അണിചേര്‍ന്നത്.

രാത്രി ഏഴു മണിക്കെത്തുമെന്ന് അറിയിച്ചിരുന്ന ഉമ്മന്‍ ചാണ്ടി എത്തിയത് രാത്രി പത്ത് മണിക്കാണ്. എന്നിട്ടും റോഡ് ഷോയിലേക്ക് എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മഴയെ പോലും വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടിക്കായി കാത്തു നിന്നു. രാത്രി ഏറെ വൈകിയിട്ടും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്കിയ റോഡ് ഷോക്ക് വന്‍ പങ്കാളിത്തമാണ് കാണാന്‍ കഴിഞ്ഞത്.
ഇലക്ഷന് കമ്മിറ്റി ചെയര്മാന് പി.എം അമീര്‍ അലി, കണ്‍വീനര്‍ കെഎം സലീം, ജോയി മാളിയേക്കല്‍, പി.എസ്. സലിം ഹാജി, ജോസ് പെരുമ്പള്ളി കുന്നേല്‍,നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, യു.ഡി.എഫ് ജില്ല സെക്രട്ടറി വിന്‍സന്റ് ജോസഫ്, എന്‍ജെ ജോര്‍ജ്, പിഎ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ആബിദ് അലി, ടോമി തന്നിട്ടമാക്കല്‍, മുഹമ്മദ് റഫീക്ക്, സമീര്‍ കോണിക്കല്‍, ജോയ്സ് മേരി ആന്റണി, ടിഎം ഹാഷിം, റിയാസ് താമര പിളളി, ടിബിന്‍ കല്ലൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്കി.


