മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂവാറ്റുപുഴയിലെത്തി. പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ചെന്നിത്തല നാടിന്റെ വികസനത്തിനായി മാത്യു കുഴല്‍നാടന്റെ വിജയം ഉറപ്പാക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. രമേശ് ചെന്നിത്തലയെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടനെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ യോഗത്തില്‍ കിരീടം അണിയിച്ചു.
നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. പിണറായി വിജയന് സര്‍ക്കാര്‍ ആണ് അന്നം മുടക്കികളെന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട അരി പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ വിതരണം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ഭാരവാഹികളായ കെഎം സലിം, തോമസ് രാജന്, ജോയി മാളിയേക്കല്‍, കെഎം പരീത്, ഉല്ലാസ് തോമസ്, പിഎസ് സലിം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, സാബു ജോണ്‍, സി.പി. ജോയി, ഒ.പി. ബേബി, ഷാന്റി ഏബ്രഹാം, രമ രാമകൃഷ്ണന്, ടോമി പാലമല, മന്‍സൂര്‍ പാലിയമ്പറമ്പില്, ജിഷ ജിജോ, ജയ്സ് ജോണ്‍, ജിബി ഏബ്രഹാം, സജി ടി. ജേക്കബ്, എന്നിവര്‍ പ്രസംഗിച്ചു.


