49-ാമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിത ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളുടെ ജെഴ്സി പ്രകാശനം ചെയ്തു. ഒ.എസ്.അംബിക എം.എല്‍.എ ഇന്ത്യന്‍ ടീം പ്ലേയറും പുരുഷ ടീം ക്യാപ്റ്റനുമായ മഹേഷ്, വനിത ടീം ക്യാപ്റ്റന്‍ അഖില എന്നിവര്‍ക്ക് ജെഴ്സി നല്കി പ്രകാശനം ചെയ്തു. ഒക്ടോബര്‍ 29,30 തീയതികളില്‍ കോഴിക്കോട് ഫറോക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ആറ്റിങ്ങല്‍ ചലഞ്ചേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, ടാലന്റ് ട്യൂഷന് സെന്ററും സംയുക്തമായി ചേര്‍ന്നാണ് ജെഴ്സി സ്പോണ്സര് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ടീമുകളുടെ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു.

ചലഞ്ചേഴ്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരിയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ അഡ്വ. സി.ജെ. രാജേഷ് കുമാര്‍,ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീര്‍,ടാലന്റ് ട്യൂഷന് സെന്റര്‍ പ്രിന്‍സിപ്പല്‍ സൗമ്യ സന്തോഷ്, ജില്ലാ സ്പോര്‍ട്സ് ഓഫീസറും പുരുഷ ടീം കോച്ചുമായ ബി. ജയന്, വനിതാ ടീം കോച്ച് ഷോബി, ജില്ലാ ഖൊ-ഖൊ അസോസിയേഷന് സെക്രട്ടറി ഡോ. പ്രസന്നകുമാര്‍, ജോയിന്റ് സെക്രട്ടറി സതീഷന് നായര്‍, ചെമ്പഴന്തി എസ്.എന്‍ കോളേജ് മുന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസോസിയേറ്റ് പ്രൊഫസറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ക്യാപ്റ്റന്‍ ഡോ. എസ്.എസ്. ബൈജു, ശ്രീപാദം സ്റ്റേഡിയം കെയര്‍ടേക്കറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ വി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.


