മാറാടി: വികസനം പിന്നോട്ടടിച്ച അഞ്ചു വര്‍ഷം ഓര്‍മ്മപ്പെടുത്തി മാറാടിയുടെ മണ്ണിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി ഡോ. മാത്യു കുഴല്‍നാടന്റെ പര്യടനം. വാളകത്തെ പര്യടനം പൂര്‍ത്തിയാക്കി 3.30 ഓടെയാണ് മാറാടി പഞ്ചായത്തിലെ പര്യടനത്തിന് തുടക്കമിട്ടത്. ചെക്ക്ഡാം ജങ്ഷനില്‍ നിന്നും പ്രകടനമായി കായാടിയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടനെ പ്രവര്‍ത്തകര്‍ ആനയിച്ചു.
കെ.പി.സി.സി അംഗം വര്‍ഗീസ് മാത്യു പര്യടനം ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴയെ അഞ്ച് വര്‍ഷം കൊണ്ട് വികസന രംഗത്ത് 50 വര്‍ഷം പിന്നോട്ടടിച്ച അതിദയനീയ സ്ഥിതിക്ക് മാറ്റം വരണമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. നഷ്ടമായ വികസനം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്കി.

മാത്യു കുഴല്‍നാടനെ സ്വീകരിക്കാനും വിജയാശംസകള്‍ നേരാനും നൂറുകണക്കിന് പേരാണ് വീടുകള്‍ക്ക് മുന്നിലും വഴിയരുകിലും പര്യടനത്തില്‍ ഉടനീളം കാത്തു നിന്നത്. കത്തുന്ന ചൂടിനെയും കുളിര്‍പ്പിക്കാനായി ഇടയ്ക്ക് പെയ്തിറങ്ങിയ മഴയെയും തൃണവല്‍ഗണിച്ചും ആവേശകരമായ വരവേല്‍പ്പാണ് മാത്യു കുഴല്നാടന് മാറാടിയിലെ വോട്ടര്‍മാര്‍ നല്‍കിയത്.
സാബു ജോണ്‍, സി.പി. ജോയി, ഒ.പി. ബേബി, ഷാന്റി ഏബ്രഹാം, രമ രാമകൃഷ്ണന്, റജി പി ജോര്‍ജ്, മന്‍സൂര്‍ പാലിയമ്പറമ്പില്, പി.പി.ജോളി, ജിഷ ജിജോ, ജയ്സ് ജോണ്‍, ജിബി ഏബ്രഹാം, സജി ടി. ജേക്കബ്, വി.ജി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.


