മുപ്പത്തിമൂന്നാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫി. കലോത്സവം ആരംഭിച്ചത് മുതല്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് ട്രോഫി നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം രണ്ടാം സ്ഥാനക്കാര്‍ക്കും സംസ്കൃതം, അറബിക് കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സബ് ജില്ലകള്‍ക്കും ട്രോഫി നല്‍കും.
മത്സര വിജയികള്‍ക്കുള്ള റോളിങ് ട്രോഫിയും വ്യക്തിഗത ട്രോഫിയും ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരിങ്ങാലക്കുട ഗവ വൊക്കേഷനല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിതരണം ചെയ്യും.
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കായി 1800 വ്യക്തിഗത ട്രോഫികളും 325 റോളിങ് ട്രോഫികളുമാണ് വിതരണം ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്കുള്ള 900 ട്രോഫികള്‍ നല്‍കുന്നത് സ്നേഹപൂര്‍വം ചരിറ്റബിള്‍ ട്രസ്റ്റ്, മൈ എഫ്എം 90, ടിഎന്‍ പ്രതാപന് എംപി എന്നിവര്‍ സംയുക്തമായാണ്. 25 അഗ്രിഗേറ്റ് ട്രോഫികളും സമാപന ചടങ്ങില്‍ വിതരണം ചെയ്യും.