മൂവാറ്റുപുഴ: അറബിക് ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത്,എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. ഹൈസ്കൂളിന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ ആദരം.
മുന്‍ ജില്ലാ പ്രസിഡന്റ് ഇ.എം. അസീസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദില്‍ നിന്ന് സ്കൂള്‍ മാനേജര്‍ വി.കെ. നാരായണന്, ഹെഡ്മിസ്ട്രസ്സ് വി.എസ്. ധന്യ, സ്റ്റാഫ് സെക്രട്ടറി കബീര്‍മാസ്റ്റര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
സംസ്ഥാന സര്‍ക്കാര്‍ അധ്യാപക അവാര്‍ഡ് നേടിയ കെ.എം. നൗഫലിനെ കെ.എ.ടി.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീന് മദനിയും, സംസ്ഥാന അറബി പ്രബന്ധ മത്സരത്തില്‍ വിജയിച്ച മുര്‍ഷിദ് മാസ്റ്ററെ, മാനേജര്‍ വി.കെ. നാരായണനും ഉപഹാരം നല്കി.
എന്‍.എ.സലിം ഫാറൂഖി, മാഹിന്‍ ബാഖവി, എം.എസ്-സിനി ടീച്ചര്‍, ടി.വി. പരീത്, ടി.വി. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

