മുവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന സുഹ്യത്ത് അത്ഭുതകരമായി രക്ഷപെട്ടു. മേക്കടമ്പ് ഉള്ള നാട്ട് പുരുഷോത്തമന്റെ മകന് അമല്‍(26) ആണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന അഭിഷേക് ക്ഷമജ്((25) രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ കടാതിയില്‍ ആയിരുന്നു അപകടം.
എയര്‍പോര്‍ട്ടില്‍ നിന്നും മൂവാറ്റുപുഴ വന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ആയിരുന്നു അപകടം. കടാതിക്ക് സമീപം ലൈറ്റ് ഇടാതെ വന്ന ബൈക്കില്‍ ഇടിക്കാതെ ഇരിക്കുവാന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുവാറ്റുപുഴയില്‍ നിന്നും ഫയര്‍ ഫോഴസ് എത്തിയാണ് അമലിനെ പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ഹോസ് പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


