കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്. വഖ്ഫ് ബോർഡ് പുനഃസംഘടനയിൽ ഇരു സമസ്തകൾക്കും പ്രാതിനിധ്യം നൽകാതിരുന്നത് വഞ്ചനാപരമായ നിലപാട്. വഖ്ഫ് ബോർഡ് പുനഃസംഘടനയിൽ അർഹരായവരെ തഴഞ്ഞു. ഇ.കെ, എ.പി വിഭാഗം സമസ്തക്ക് പ്രാതിനിധ്യം നൽകാതിരുന്നത് വഞ്ചനാപരമായ നിലപാട്.
പുനഃസംഘടനയിൽ അനീതി നടന്നു. സുന്നി പ്രതിനിധികൾ ബോർഡിൽ ഇല്ലാത്തത് നൂറു ശതമാനം അനീതി. കേരളത്തിൽ ഏറ്റവും കൂടുതൽ വഖ്ഫ് ചെയ്തതും സംരക്ഷിക്കുന്നതും സുന്നികൾ. പ്രാതിനിധ്യം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സുന്നികളുടെ വഖ്ഫ് സംരക്ഷിക്കാൻ സുന്നികൾ അല്ലാത്തവർ ഉണ്ടാകുന്നു എന്നത് ആശങ്ക. മായിൻ ഹാജി സമസ്ത മുശാവറ അംഗം അല്ല.
ഉന്നത നേതൃത്വം കൂടിയാലോചന നടത്തി തുടർ നടപടി ആലോചിക്കും. പരസ്യമായ പ്രതികരണത്തിന് പ്രസ്ഥാനം മടിക്കില്ല. വഖ്ഫ് ബോർഡിൽ അഹിന്ദുക്കളെ നിയമിച്ചില്ല എന്നത് കുറവായി കാണുന്നില്ല. മുസ്ലിങ്ങൾ അല്ലാത്തവർ വഖ്ഫ് ബോർഡിൽ വരുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. മുനമ്പം വഖഫ് ഭൂമി പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോൾ വക്കഫ് ബോർഡിൽ സുന്നികൾക്ക് നൽകാത്തത് ആശങ്കയുളവാക്കുന്നുവെന്ന് മജീദ് കക്കാട് വ്യക്തമാക്കി.

