ലളിതജീവിതം കൊണ്ടും വിപ്ലവകരമായ പ്രവര്ത്തനങ്ങള് കൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാതൃകയായ മുതിര്ന്ന നേതാവും മുന് മന്ത്രിയുമായ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസന്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന് ബിജു നെട്ടറയാണ്. എന്.എന്. പിള്ള, കാക്കനാടന് എന്നിവരെക്കുറിച്ചുള്ള ശ്രദ്ധേയമായ ഡോക്യുമെന്ററികള്ക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വളര്ന്ന്, കൊല്ലത്തിന്റെ മണ്ണില് കശുവണ്ടി-കയര് തൊഴിലാളികളുടെ ജീവല്പ്രശ്നങ്ങള്ക്കായി പൊരുതിയ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററി.
ബാനര് -നെട്ടറ മീഡിയ പ്രൊഡക്ഷന്സ്,സ്ക്രിപ്റ്റ്, സംവിധാനം – ബിജു നെട്ടറ, നിര്മ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീര് മംഗലത്ത്, വില്സണ് പെരേര, എഡിറ്റിംഗ് – അഭിലാഷ് ബാലചന്ദ്രന്, പ്രോജക്ട് ചീഫ് കോ-ഓര്ഡിനേറ്റര് – കെ സേതുമാധവന്, കോ-പ്രൊഡ്യൂസര്- ടി വി ബാലന്, ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷന് – പ്രൊഫ. അലിയാര്, അസ്സോ: ഡയറക്ടര് – പതി കെ നായര്, സൗണ്ട് മിക്സിംഗ് & ഡിസൈന് – ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്- മോഹന്കുമാര് (ചിത്രാഞ്ജലി), പ്രൊഡക്ഷന് മാനേജര് – ജയചന്ദ്രന് നെടുങ്ങോലം, കമന്ററി റൈറ്റര്_നന്ദകുമാര് കടപ്പാള്, ലൊക്കേഷന് മാനേജേഴ്സ് – ജെ വി കുറുപ്പ്, ഗോപന് വി എസ്, ടെക്നിക്കല് സപ്പോര്ട്ട് – അയ്മന് ഡിജിറ്റല് സ്റ്റുഡിയോ, തിരുവനന്തപുരം, സ്കെച്ചസ് – സിഗ്നി ദേവരാജ്, മുരളിദാസന്, ബ്രോഷര് – ശ്രീരഞ്ജ് ഗ്രാഫിക്സ്, സ്റ്റില്സ് – ജിജോ എസ് പരവൂര്, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആര് ഓ – അജയ് തുണ്ടത്തില്.

