മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ സോണ്‍ മൂന്നിന്റെ ലെഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടറായി ബേബി മാത്യു സ്ഥാനമേറ്റു. എറണാകുളം ഇടുക്കി ജില്ലാകളില്‍ പ്രവര്‍ത്തിക്കുന്ന നാല്പ്പത്തിനാല് ക്ലബ്ബുകള്‍ ഉള്‍പ്പെടുന്നതാണ് സോണ്‍ മൂന്ന്. മൂവാറ്റുപുഴ വൈ.എം.സി.എ. ഹാളില്‍ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ എല്‍.ആര്.ഡി നോബില്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സില്‍ അംഗം ജോയി ആലപ്പാട്ട് ഉദ്ഘാനം ചെയ്തു.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് എം. അമ്പാട്ട് നേതൃത്വം നല്കി. 2022 – 23 വര്‍ഷം അമ്പത് ലക്ഷം രൂപയുടെ വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനം പാസ്റ്റ് ഏരിയ പ്രസിഡന്റ് എ.റ്റി. ജോര്‍ജ്ജ്, ആര്.ഡി. ഇലക്ട് സുനില്‍ ജോണ്‍, അഡ്വ ബാബു ജോര്‍ജ്ജ്, ബിനോയി പൗലോസ്, കെ.വി. പോള്‍, ലയ ജോര്‍ജ്ജ് എന്നിവര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഷാബു വര്‍ഗീസ്, എല്‍ദോസ് ഏലിയാസ്, വി.സി. ജോണ്സണ്, എസ്. കൃഷ്ണമൂര്‍ത്തി, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ബേബി മാത്യു (എല്‍.ആര്.ഡി.), സെബാസ്റ്റ്യന്‍ തോമസ് (സെക്രട്ടറി), ആര്. ഹരിപ്രസാദ് (ട്രഷറര്‍), മില്‍സണ്‍ ജോര്‍ജ്ജ് (എഡിറ്റര്‍), സാംസണ് പി. തോമസ് (വെബ്മാസ്റ്റര്), പ്രീതി സുരേഷ് (വനിത ലീഡര്‍), റോഹന്‍ ബേസില്‍ സുനില്‍ (ലിംഗ്സ് ലീഡര്‍) ജോര്‍ജ് വെട്ടിക്കുഴി (ജോയിന്റ് സെക്രട്ടറി ആന്റ് മീഡീയ കോഡിനേറ്റര്‍) എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു.

