മൂവാറ്റുപുഴ: മുവാറ്റുപുഴ മുനിസ്സിപ്പല്‍ ഷോപ്പിംങ് കോംപ്ലക്സുകളുടെ അന്യായമായ വാടക വര്‍ദ്ധനവിനെതിരെ മര്‍ച്ചന്റ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. സമര പ്രഖ്യാപന കണ്വെന്ഷന് മര്‍ച്ചന്റ് അസ്സോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന് വൈസ് പ്രസിഡന്റ് മഹേഷ് എച്ച് കമ്മത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.എ. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ.എം. ഷംസുദ്ദിന്, സെക്രട്ടറിമാരായ ബോബി. എസ്. നെല്ലിക്കല്‍, പി.യു. ഷംസുദ്ദീന് ഗ്രേസ് മര്‍ച്ചന്റ് പ്രസിഡന്റ് എല്‍ദോസ് പാലപ്പുറം യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി.വി.എം എന്നിവര്‍ സംസാരിച്ചു. ഷോപ്പിംങ് കോംപ്ലക്സുകളിലെ വ്യാപാരികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.
മുവാറ്റുപുഴ മുനിസിപ്പാലിറ്റി അന്യായമായി കച്ചവടക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വാടക വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ഇത് പിന്‍വലിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ വാടക പോലുള്ള നികുതികള്‍ കൊടുക്കാതെ നിസ്സഹകരിക്കുമെന്ന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ പറഞ്ഞു.


