മൂവാറ്റുപുഴ: വര്‍ഷങ്ങളായി മുവാറ്റുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ.എസ്.ടി.പി ഓഫീസ് മുവാറ്റുപുഴയില്‍ നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെജിഒഎ മുവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുവാറ്റുപുഴ പിഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റസ്റ്റ് ഹൌസ് നവീകരണത്തിന്റെ പേരില്‍ ആലുവയിലേക്ക് മാറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലെ റോഡ് വികസന/ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തയ്യാറാക്കുന്നതും നടപ്പാക്കുന്നതും ഈ ഓഫീസ് വഴിയാണ്. ഓഫീസ് മാറ്റുന്നത്തോടെ മുവാറ്റുപുഴയുടെ വികസനമുരടിപ്പിന് ആക്കം കൂടും. കേവലം റെസ്റ്റ് ഹൌസ് നവീകരണത്തിന്റെ പേര് പറഞ്ഞു കെ എസ് ടി പി ഓഫീസ് മുവാറ്റുപുഴയില്‍ നിന്നും മാറ്റാനുള്ള അധികാരികളുടെ നീക്കം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തെ വികസന സ്വപ്നങ്ങളേ തകര്‍ക്കും.
ഓഫീസ് മുവാറ്റുപുഴ നിന്ന് മാറ്റാനുള്ള ഏതു നീക്കവും ശക്തമായ പ്രക്ഷോഭം ക്ഷണിച്ചു വരുത്തുമെന്ന് സമ്മേളനം വ്യക്തമാക്കി.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസിയേഷന് മൂവാറ്റുപുഴ ഏരിയയുടെ 34 ആം വാര്‍ഷിക സമ്മേളനം വാഴപ്പള്ളി ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പു. ഏരിയ പ്രസിഡന്റ് അജ്മല്‍ സി മൊയ്തീന് പതാക ഉയര്‍ത്തി, ഏരിയ സെക്രട്ടറി ഉല്ലാസ് ഡി പ്രവര്തതന റപ്പോര്‍ട്ടും, ഏരിയ ട്രഷറര്‍ ഡോ എമില്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഉദ്ഘാടനം ചെയ്തു. 2023 വര്‍ഷത്തേക്ക് പ്രസിഡന്റ് ആയി മനീഷ് എം ബി യേയും വൈസ് പ്രസിഡന്റ് മാരായി രഞ്ജിത്ത് വി എന്‍, പ്രിയ പോള്‍ എന്നിവരേയും സെക്രട്ടറിയായി ഉല്ലാസ് ചാരുതയേയും ജോയിന്റ് സെക്രട്ടറിമാരായി ജയ്മോന് ചെറിയാന്, വിനോദ് കുമാര്‍ പി എം എന്നിവരേയും ട്രഷററായി അജ്മല്‍ സി മൊയിതീനെയും വനിത കണ്‍വീനറായി ജീജ വിജയനേയും സമ്മേളനം തിരഞ്ഞെടുത്തു.
ജീവനക്കാര്‍ക്ക് ആശ്വാസമായ മെഡിസെപ് പദ്ധതി വിപുലീകരിക്കുക, പിറവം സിവില്‍ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


