കൈകോര്‍ക്കാം ഇലക്ട്രോണിക്സ് മാലിന്യ രഹിത മൂവാറ്റുപുഴയ്ക്കാക്കായ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയും ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സഹകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് ആയിരത്തിലധികം കിലോ ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍.
മൂവാറ്റുപുഴ നഗരസഭയിലെ 28 വാര്‍ഡുകളില്‍ ഇ വേസ്റ്റ് ശേഖരിക്കുന്നതിനായി വിവിധയിടങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിരുന്നു. മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പോയി ശേഖരിക്കുകയും ചെയ്തു. മൂവാറ്റുപുഴയെ ‘സീറോ വെയിസ്റ്റ് ‘ നഗരമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ഇതെന്ന് മുനിസിപ്പല്‍ സെക്രട്ടറി എം.മുഹമ്മദ് ആരിഫ് ഖാന് പറഞ്ഞു.
പൊതു വിദ്യാഭാസ വകുപ്പിലെ വി.എച്ച്.എസ്.ഇ സ്റ്റേറ്റ് എന്‍.എസ്.എസ് സെല്ലിന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും സഹകരണത്തോടെ ആരംഭിച്ച ‘ഗ്രീന്‍ മൗസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇ-വേസ്റ്റുകള്‍ ശേഖരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പെന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കുവാന്‍ വേണ്ടിയാണ് ശേഖരച്ചതെന്ന് പ്രിന്‍സിപ്പല്‍ റനിത ഗോവിന്ദ് പറഞ്ഞു.
നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഇ മാലിന്യ ശേഖരണ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി.എം. അബ്ദുല്‍ സലാം, വാര്‍ഡ് കൗണ്‍സിലര്‍ ജിനു മടേയ്ക്കല്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ വിന്‍സെന്റ് കെ.വി, ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്മാരായനിത്യ സിഎന്‍, ഷീജ റ്റി. കെ, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ നേതൃത്വം നല്കി.


