തിരുവനന്തപുരം നെയ്യാറ്റിന് കരയില്‍ ഗൃഹനാഥന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തയുമായി രാജന് ഭൂമി സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍
അടുത്തിടെ രാജന് വച്ചുകെട്ടിയ താത്ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവ സമയത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്ക് പുറമേ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റു. ഇദ്ദേഹത്തിന്റെ പരുക്ക് സാരമല്ല.


