യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ഗാന്ധി 23 ന് പാലായില്‍ എത്തും. പാലായില്‍ നടക്കുന്ന യുഡിഎഫ് സമ്മേളനത്തില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നാളെ കേരളത്തിലെത്തും. വിവിധ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടഭ്യര്‍ഥിക്കും.

രമേശ് ചെന്നിത്തല, അരിത ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാര്‍ച്ച് 22 വൈകിട്ട് 6 മണിക്ക് ചേപ്പാട് പ്രസംഗിക്കും. ആലപ്പുഴ നിന്ന് റോഡ് മാര്‍ഗം രാഹുല്‍ ഗാന്ധി ചേപ്പാട് എത്തും. ഹരിപ്പാട്, കായംകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിക്കും.


