വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥനയുമായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചരണം. ഇന്നലെ രാവിലെ മുതല്‍ പൂവച്ചല്‍ പഞ്ചായത്തിലെ വീരണകാവ്, കല്ലാമം, ചായ്ക്കുളം, കീഴ് വാണ്ട, പട്ടകുളം മേഖലകളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഈ പ്രദേശങ്ങളിലെ വീടുകളിലെത്തിയാണ് വോട്ടര്‍മാരെ നേരില്‍ കണ്ടത്. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്ത്ഥനയ്ക്കാണ് ശബരീനാഥന്റെ ശ്രമം.
ഇരുചക്ര വാഹനത്തിലായിരുന്നു ശബരീനാഥന്റെ യാത്ര. യാത്രയ്ക്കിടയില്‍ വഴിയരിയില്‍ കണ്ട മുഴുവന്‍ പേരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം കുറ്റിച്ചല്‍ പഞ്ചായത്തിലെ ചോനന്പാറ വനമേഖലയിലായിരുന്നു പ്രചരണം. വനമേഖലയിലെ തൊഴിലുറപ്പ് സ്ഥലങ്ങളില്‍ എത്തി തൊഴിലാളികളെ നേരില്‍ കണ്ട് വോട്ട് തേടി.
വന്‍ സ്വീകാര്യതയോട് കൂടിയപിന്തുണയാണ് ശബരീനാഥിന് വോട്ടര്‍മാര്‍ നല്‍കിയത്. വനമേഖലയിലെ പ്രചാരണത്തിന് ശേഷം പഞ്ചായത്ത് കണ്വെന്ഷനുകളിലക്കായിരുന്നു സ്ഥാനാര്‍ഥിയുടെ യാത്ര. കുറ്റിച്ചല്‍, അരുവിക്കര, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്ത് പരമാവധി പ്രവര്‍ത്തകരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
ഇന്ന് വൈകിട്ട് രണ്ട് കണ്‍വെന്‍ഷനുകള്‍ കൂടി കഴിയുന്നത്തോടെ മുഴുവന്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാകും. നാല് മണിക്ക് വെള്ളനാട് പഞ്ചായത്ത് കണ്വെന്ഷന് വിമല്‍ ഓഡിറ്റോറിയത്തിലും ആര്യനാട് പഞ്ചായത്ത് കണ്വെന്ഷന് കര്‍മ്മലമാത പാരിഷ് ഹാളിലും നടക്കും.