മൂവാറ്റുപുഴ: കേരളത്തിലെ പ്രഗത്ഭരായ വാഗ്മികളെ ഉള്‍പ്പെടുത്തി നാല് ദിവസം നീണ്ട് നില്ക്കുന്ന ദീനി വിജ്ഞാന സദസ്സ് നടക്കും. കാലാമ്പൂര് ഈസ്റ്റ് ജുമാമസ്ജീദിന്റെ ആഭിമുഖ്യത്തിലാണ് വിജ്ഞാന സദസ്സ് സംഘടിപ്പിക്കുന്നത്.
പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 20ന് രാത്രി ഏഴിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിക്കും. യോഗം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മാത്യുകുഴല്നാടന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
ജമാഅത്ത് പ്രസിഡന്റ് സി.എം.മുസ്തഫ അദ്ധ്യക്ഷത വഹിക്കും ഖത്തീബ് നജിമുദ്ധിന് നിസാമി ആമുഖ പ്രസംഗം നടത്തും. സെക്രട്ടറി ഇപി അഷറഫ് സ്വാഗതവും ട്രഷറര്‍ ഇഎം മുഹമ്മദ് നന്ദിയും പറയും.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 8ന് അല്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി (ശനി), നൗഷാദ് ഭാഖഫി(ഞായര്‍), അഹമ്മദ് കബീര്‍ ബാഖഫി (തിങ്കള്‍) എന്നിവരുടെ പ്രഭാഷണവും നടക്കും.


