മുവാറ്റുപുഴ: മുണ്ടാട്ട് ജ്വല്ലറി ഉടമ മുവാറ്റുപുഴ പരേതനായ ബാവ ലബ്ബയുടെ മകന് എം.ബി.കെ മൈതീന്‍ (67) നിര്യാതനായി. ഖബറടക്കം വൈകിട്ട് 4 ന് പെരുമറ്റം ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. കാവുങ്കര പ്ലാമൂട്ടില്‍ സുഹറയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ബഷീര്‍ (മുണ്ടാട്ട് ജ്വലറി – വണ്ണപ്പുറം), ബുഷറ, ബനാസിര്‍. മരുമക്കള്‍: റജിയ, റമീസ്, സജിത്.
മൂവാറ്റുപുഴ ഫ്രൈഡേ ക്ലബ് പ്രസിഡന്റായ പരേതന് മുന്‍പ് അറഫ ട്രസ്റ്റ് മുന്‍ ചെയര്‍മാനും മുസ്ലീം ലീഗ് മുന്‍ ടൗണ്‍ പ്രസിഡന്റുമായിരുന്നു.

