മുവാറ്റുപുഴ: നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നാല് മുന്നണി സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സംവാദ പരിപാടി സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മാര്‍ച്ച് 20 ശനി രാവിലെ 11 നാണ് സംവാദ പരിപാടി. ‘നാളെയുടെ മുവാറ്റുപുഴ’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സ്ഥാനാര്‍ത്ഥികള്‍ മൂവാറ്റുപുഴയുടെ വികസന സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കും.
മൂവാറ്റുപുഴയിലെ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, മാര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, മറ്റ് സാമൂഹിക സന്നദ്ധ സംഘടനകള്‍ ആണ് പരിപാടിയില്‍ സംഗമിക്കുന്നത്.

സംവാദത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നമ്മുടെ മുവാറ്റുപുഴ രക്ഷാധികാരി ഡോ. ഫാ ആന്റണി പുത്തന്‍പുരക്കല്‍, ചെയര്മാന് എല്‍ദോ ബാബു വട്ടക്കാവില്‍, സെക്രട്ടറി ജേക്കബ് തോമസ് കുട്ടിപ്പായി എന്നിവര്‍ അറിയിച്ചു.


