കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡിസിസി പ്രസിഡന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തു. പ്രശാന്ത് കുമാര്‍, രാജീവന് തിരുവച്ചിറ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്ത് കുമാര്‍ ചേവായൂര്‍ ബാങ്ക് പ്രസിഡന്റും രാജീവന് തിരുവച്ചിറ മണ്ഡലം പ്രസിഡന്റുമാണ്.
ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നല്‍കിയിരിക്കുന്നത്. മുന്‍ ഡിസിസി അധ്യക്ഷന്‍ യു രാജീവന് പരസ്യമായി ഖേദം പ്രകടിപ്പിക്കണം. നടപടി ശുപാര്‍ശ ഡിസിസി പ്രസിഡന്റ് കെപിസിസി പ്രസിഡന്റിന് ഉടന്‍ കൈമാറും.
കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. ഡിസിസി പ്രസിഡന്ററ തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവിന്റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.


