മൂവാറ്റുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആരോഗ്യ സുരക്ഷക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡി സെപ്പ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട് നില്ക്കുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുക, റവന്യൂ ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തിക അപ്ഗ്രഡേഷന് ഉടന്‍ നടപ്പിലാക്കുക, എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സ്ഥലമാറ്റം നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി എല്‍ദോസ് മാത്യു (പ്രസിഡന്റ്), സന്ധ്യാ രാജി, ഷാജിമോന്‍ വി.എം. (വൈസ്. പ്രസിഡന്റുമാര്‍) അനൂപ് കുമാര്‍ എം.എസ്. (സെക്രട്ടറി) സിജോ ആന്റണി, ജയ്നാമ്മ ജോസഫ് (ജോ: സെക്രട്ടറിമാര്‍) സതീഷ് സത്യന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി ശ്രീജി തോമസ് ജില്ലാ റിപ്പോര്‍ട്ടിംഗ് നടത്തി. ജില്ലാ ട്രഷറര്‍ കെ.കെ. ശ്രീജേഷ്, വനിത ജില്ലാ കമ്മിറ്റി അംഗം വി. സന്ധ്യാരാജി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. പോള്‍ എന്നിവര്‍ സംസാരിച്ചു.

