മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഇന്ന് രാവിലെ 9 നായിരുന്നു ഉദ്ഘാടനം.
യുഡിഎഫ് ചെയര്മാന് അഡ്വ. കെ.എം. സലിം അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ വിവിധ സംസ്ഥാന, ജില്ല, ബ്ലോക്ക് നേതാക്കള്‍ പങ്കെടുത്തു. മുവാറ്റുപുഴ ഗവ. ആശുപത്രിക്കു സമീപമാണ് ഓഫീസ്.

യുഡിഎഫ് കണ്വന്ഷന്:
മാത്യു കുഴല്‍ നാടന്റെ വിവിധയിടങ്ങളിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ ഇന്നു നടക്കും. വൈകിട്ട് നാലിന് പാലക്കുഴ, അഞ്ചിന് ആയവന, 5.30ന് പോത്താനിക്കാട്, ആറിന് ആവോലി എന്നിവിടങ്ങളില്‍ കണ്വന്ഷന് നടക്കും. വ്യാഴാഴ്ച രാവിലെ 11ന് നോമിനേഷന് സമര്‍പ്പിക്കും.


