തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ മകള്‍ക്ക് വിജയം. രാജാക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതി കുഞ്ഞുമോന് വിജയിച്ചത്. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്നതാണ് ഏഴാംവാര്‍ഡ്.
രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു. വീട് ഉള്‍പ്പെടുന്ന എന്‍.ആര്. സിറ്റി അഞ്ചാംവാര്‍ഡില്‍ നിന്നാണ് രണ്ടുവട്ടവും ജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭര്‍ത്താവ്. മന്ത്രി മണിയുടെ ഇളയമകള്‍ സുമാ സുരേന്ദ്രന് രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.