മൂവാറ്റുപുഴ: വരും തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കരുതല്‍ മികച്ച വിദ്യാഭ്യാസം ആണെന്ന് പദ്മശ്രീ ഹജ്ജബ. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നന്മ മരം പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകയില്‍ കൂടുതല്‍ സജീവമാക്കാന്‍ ഇടപെടല്‍ നടത്തുമെന്നും ഹജ്ജബ. നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ദേശീയ ശിശുദിന പരിപാടി പദ്മശ്രീ ഹജ്ജബ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഒരു ഓറഞ്ചു വില്പനക്കാരനായ തനിക്ക് വിദ്യാഭ്യാസ കുറവ് കാരണം ഉണ്ടായ പ്രയാസങ്ങളും തുടര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളില് ഒന്നായ പദ്മശ്രീ വരെ എത്തിച്ചേര്‍ന്ന അനുഭവങ്ങളും യോഗത്തില്‍ പങ്കുവെച്ചു. വരും തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കരുതല്‍ മികച്ച വിദ്യാഭ്യാസം ആണ്. തന്റെ നാട്ടില്‍ ഒരു പ്രീ യൂണിവേഴ്സിറ്റി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നന്മ മരം പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകയില്‍ കൂടുതല്‍ സജീവമാക്കാന്‍ ഇടപെടല്‍ നടത്തുമെന്നു ഹജ്ജബ അറിയിച്ചു.
യോഗത്തില്‍ നന്മ മരം ഫൌണ്ടേഷന് സ്ഥാപകന്‍ വനമിത്ര ഡോ സൈജു ഖാലിദ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജഹാന് രാജധാനി, ഷീജ നൗഷാദ്, നന്മ മരം തമിഴ് നാട് കോര്‍ഡിനേറ്റര്‍ ഡോ ശരണ്യ ജയ്കുമാര്, കര്‍ണാടക കോര്‍ഡിനേറ്റര്‍ ഡോ സോമശേഖര്‍, ഡോ എ പി മുഹമ്മദ്, സമീര്‍ സിദ്ദീഖി, സക്കീര്‍ ഒതലൂര്, ബൈജു എം ആനന്ദ്, അര്‍ച്ചന ശ്രീകുമാര്‍, ഹഫ്സത്, ഷാഫി, സുല്‍ഫിക്കര്‍ അമ്പലക്കണ്ടി, സിന്ധു ആര്, ഹരീഷ് കുമാര്‍, ബിജു നൈനാന്, എം എസ് ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.
ഉജ്വല ബാല്യം അവാര്‍ഡ് നേടിയ നന്മ മരം പടവുകള്‍ ബാലവേദി കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ അലീന ഷെറിന് ഫിലിപിനെ പദ്മശ്രീ ഹജ്ജബ ആദരിച്ചു.

