പെരുമ്പാവൂര്‍: ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള പ്രരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി. രായമംഗലം പഞ്ചായത്തിലെ പുല്ലുവഴിലും അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലിയിലുമാണ് എല്‍ദോസ് കുന്നപ്പള്ളി പ്രചരണത്തിനായി എത്തിയത്. രാവിലെ പുല്ലുവഴി സെന്റ് തോമസ് കത്തോലിക്ക പള്ളി സന്ദര്‍ശിച്ചശേഷം പുല്ലുവഴി എഫ്സിസി കോണ്‍വെന്റിലും അസീസി സദനും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയായ എല്‍ദോസ് കുന്നപ്പള്ളി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുറുപ്പുംപടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും പത്രിക സമര്‍പ്പണം.

എഫ്സിസി കോണ്‍വെന്റില്‍ സിസ്റ്റര്മാര് എല്‍ദോസ് കുന്നപ്പിള്ളിയെ സ്വീകരിച്ചു. സാന്‍ജോ നഴ്സിങ് കോളേജിലെത്തി വിദ്യാര്‍ത്ഥിനികളോട് വോട്ട് അഭ്യര്‍ത്ഥിച്ചതിന് ശേഷം 95 വയസ്സുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി പൗലോസിന്റെ ഭവനത്തില്‍ എത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ ശേഷമാണ് എല്‍ദോസ് കുന്നപ്പിള്ളി പുല്ലുവഴിയില്‍ നിന്ന് മടങ്ങിയത്. മനയ്ക്കപ്പടിയിലെ മരണ വീട്ടിലും ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളി എത്തി.
തുടര്‍ന്ന് പെരുമ്പാവൂര്‍ വൈഎംസിഎ ഹാളില്‍ ഉപഭോക്തൃ സംരക്ഷണ വേദിയുടെ ചടങ്ങില്‍ പങ്കെടുത്തശേഷം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ശേഷം അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലിയില്‍ എത്തി വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.
മഹിള കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം വൈകിട്ട് പെരുമ്പാവൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തിയ ശേഷം ഫോണിലൂടെയും വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കെ.എസ്.യു യോഗത്തില്‍ പങ്കെടുത്ത എല്‍ദോസ് കുന്നപ്പിള്ളി പ്രധാന നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി.


