മുവാറ്റുപുഴ: രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ ശ്രം കാര്‍ഡിന്റെ രജിസ്ട്രേഷന് ക്യാമ്പും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി. പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പുന്നേപ്പടി ഗ്രാമകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത് അംഗം മുഹമ്മദ് ഷാഫി കാര്‍ഡിന്റെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.
വിവിധ മേഖലയില്‍ തൊഴില്‍ ചെയുന്ന നിരവധി ആളുകള്‍ ക്യാമ്പില്‍ സംബന്ധിച്ചു. വിഎം ബഷീര്‍, നൗഷാദ് അക്കൊത്ത്, ബഷീര്‍ മൂലയില്‍, സജി പയിക്കട്ട്, മുഹമ്മദ് പുള്ളിച്ചാലില്‍, മത്തായി പൊടികണ്ടത്തില്‍, ശിഹാബ് കഞ്ഞിരക്കട്ടുകുടി, ശിഹാബ് ഷാഹുല്‍, മുഹമ്മദ് ഷാഫി ഇ നൗഷാദ് എള്ള്മല, അഫ്സല് നെല്ലിമറ്റം ഗഫൂര്‍ അറപരമ്പില്, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

