മുവാറ്റുപുഴ: ഗ്രാമീണ മേഖലയില്‍ തൊഴില്‍ നൈപുണ്യ വികസന്നത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരത സര്‍ക്കാര്‍ പദ്ധതിയായ ജന ശിക്ഷന്‍ സന്താന് പീപ്പിള്‍സ് ലൈബ്രറിയില്‍ ആരംഭിച്ചു. ലൈബ്രറിയിലെ വനിത വേദിയുടെ നേതൃത്തില്‍ വനിതാ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനവും തയ്യല്‍ പരിശീലകര്‍ക്കായുള്ള ട്ടൂള്സ് കിറ്റ് വിതരണവും ലൈബ്രറി ഹാളില്‍ നടന്നു. മുവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ്യാ ഉദ്ഘാടനം നിര്‍വഹിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.എ. മൈതീന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സമദ് മുടവന സ്വാഗതം പറഞ്ഞു. ജെഎസ്എസ് എറണാകുളം ഡയറക്ടര്‍ സി.ജി. മേരി പദ്ധതി വിശദീകരണം നട്ടത്തി. തുടര്‍ന്ന് പഠിതാക്കള്ക്കൂള്ള ട്രെയിനിംഗ് കിറ്റ്കള്‍ വിതരണം ചെയ്തു.
എ.എന്‍.മണി, പി.എ.അബ്ദുല്‍ സമദ്, എം മുഹമ്മദ് വാരിക്കാട്ട്, മോഹിഷ അഭിലാഷ്, ജെബി സജി, ലിസി ജോളി, നെസീമ അലി, ജിഷ മനോജ് എന്നിവര്‍ പ്രസംഗിച്ചു.


