മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വന്തം പാട്ടുകാരന് രണ്ടാര്‍കര അപ്പയ്ക്കല്‍ മുഹമ്മദ് (കൊച്ചു മുഹമ്മദ് അപ്പയ്ക്ക്ല് -85) ഓര്‍മയായി. ഒരു കാലത്ത് മൂവാറ്റുപുഴയില്‍ നിറഞ്ഞു നിന്ന പൊതു പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു മുഹമ്മദ്. ഭക്തി ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, രാഷ്ട്രീയ ഗാനങ്ങള്‍ അടക്കം നൂറോളം പാട്ടുകള്‍ എഴുതി ഈണമിട്ട് വേദികളില്‍ പാടിയാണ് അദേഹം ശ്രദ്ധേയനായത്.
2019 വരെ നഗരത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. മൂവാറ്റുപുഴയില്‍ വന്ന യേശുദാസിനൊപ്പം വേദി പങ്കിടുകയും പാട്ടു പാടുകയും ചെയ്തിട്ടുണ്ട്.
1937 ല്‍ മൂവാറ്റുപുഴ കാവുംകരയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മുഹമ്മദ് സ്വന്തം പ്രയത്നത്താല്‍ നാട്ടിലെ പ്രമുഖ ഗായകനായി മാറുകയായിരുന്നു.
അപ്പയ്ക്കല്‍ മുഹമ്മദിന്റെ മരണ വാര്‍ത്തയറിഞ്ഞ് ജീവിതത്തിന്റെ നാനതുറകളിലുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

