കോതമംഗലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കണ്വന്ഷന് തുടക്കം. കണ്‍വെന്‍ഷനില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
പിണറായി സര്‍ക്കാരിന്റെ സല്‍ഭരണം സംസ്ഥാനത്ത് തുടര്‍ ഭരണത്തിന് കാരണമാകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇലക്ഷന് കമ്മറ്റി ചെയര്‍മാനായി എംകെ രാമചന്ദ്രനേയും, സെക്രട്ടറി ആര് അനില്‍ കുമാറിനേയും 501 അംഗ എക്സിക്യൂട്ടീവും 3001 ജനറല്‍ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
സിപിഐ ജില്ലാ അസി. സെക്രട്ടറി ഇകെ ശിവന് അധ്യക്ഷനായി. എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ആര് അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ എംപി ജോയ്സ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് എം ഹൈപവര്‍ കമ്മറ്റിയംഗം പികെ സജീവ്, മുന്‍ എംഎല്‍എ എംവി മാണി, എസ് സതീഷ്, ഷാജി മുഹമ്മദ്, പിഎന്‍ ബാലകൃഷ്ണന്, എആര്‍ വിനയന്, ഡോ. വിജയന് നങ്ങേലി, കെകെ ദാനി, റഷീദ സലീം, എംകെ രാമചന്ദ്രന്, മനോജ് ഗോപി, ടോമി ജോസഫ്, ബാബു പോള്‍, എന്‍സി ചെറിയാന്, ഷാജി പീച്ചക്കര, പിപി തമ്പാന്, ബേബി പൗലോസ്, പികെ ലീല, സിന്ധു ഗണേശന് എന്നിവര്‍ പ്രസംഗിച്ചു.
കണ്വന്ഷന് ശേഷം ആയിരകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി കോതമംഗലം സെന്റ് ജോര്‍ജിന് എതിര്‍വശമുള്ള ഇലക്ഷന് കമ്മറ്റി ഓഫീസിലേക്ക് എത്തി.


